കണ്ണൂർ :പരിയാരം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന സി.എച്ച് സെൻ്ററിനെ അടയാളപ്പെടുത്തുന്ന ദൃശ്യാവിഷ്ക്കരത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. സ്വിച്ച് ഓൺ കർമ്മം മുസ്ലിം ലീഗ് കണ്ണൂർ ജില്ല പ്രസിഡൻ്റും സി.എച്ച്. സെൻ്റർ ജനറൽ സെക്രട്ടറിയുമായി അഡ്വ. അബ്ദുൽകരീം ചേലേരി നിർവ്വഹിച്ചു.
സിനിമ സംവിധായകൻ ഫൈസൽ ഹുസൈൻ ആണ് കഥ എഴുതി സംവിധാനം ചെയ്യുന്നത്.ചടങ്ങിൽ സി.എച്ച്. സെൻ്റർ മാനേജർ അസൈനാർ,സോണി ക്യാമറമാൻ ഷബീർ ഖാൻ, സഞ്ജു ഫിലിപ്പ്,ഷംസീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.