ഇന്ദ്രൻസിനൊപ്പം ജാഫർ ഇടുക്കിയും; ‘ഒരുമ്പെട്ടവൻ’ വരുന്നു

ന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരുമ്പെട്ടവന്റെ’ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നടൻ ആസിഫലി എന്നിവരുടെ സോഷ്യൽ മീഡിയ ഹാൻഡൻസിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. ദീപാവലി ദിനത്തിൽ പുറത്തിറങ്ങിയ പോസ്റ്ററിൽ ഇന്ദ്രൻസ്,ജാഫർ ഇടുക്കി, ബേബി കാശ്മീര എന്നിവരെ കാണാം.

ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുഗീഷ് മോൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹരിനാരായണൻ കെ എം ആണ്. സുധീഷ്, ഐ എം വിജയൻ, അരുൺ നാരായണൻ, സുനിൽ സുഖദ, സിനോജ് വർഗ്ഗീസ്, കലാഭവൻ ജിന്റോ, ശിവദാസ് കണ്ണൂർ, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്, സൗമ്യ മാവേലിക്കര,അപർണ്ണ ശിവദാസ്,വിനോദ് ബോസ്  തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

ഛായാഗ്രഹണം സെൽവ കുമാർ എസ് നിർവ്വഹിക്കുന്നു. സുവർദ്ധൻ, അനൂപ് തൊഴുക്കര എന്നിവർ എഴുതിയ വരികൾക്ക് ഉണ്ണി നമ്പ്യാർ സംഗീതം പകരുന്നു.വിജയ് യേശുദാസ്, ജാസി ഗിഫ്റ്റ്, സിത്താര കൃഷ്ണകുമാർ എന്നിവരാണ് ഗായകർ. ഗോപിനാഥൻ പാഞ്ഞാൾ,സുജീഷ് മോൻ ഇ എസ് എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ എഡിറ്റർ-അച്ചു വിജയൻ.

‘ഭീഷ്മപർവം’ സൂപ്പർ ഹിറ്റ്, പിന്നാലെ ‘ധീരനു’മായി ദേവദത്ത് ഷാജി; നായകൻ രാജേഷ് മാധവൻ

പ്രൊജക്റ്റ് ഡിസൈനർ-സുധീർ കുമാർ, പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തുറ,കല-ജീമോൻ എൻ എം, മേക്കപ്പ്-സുധീഷ് വണ്ണപ്പുറം,കോസ്റ്റ്യൂംസ്-അക്ഷയ പ്രേംനാഥ്,സ്റ്റിൽസ്-ജയപ്രകാശ് അതളൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാഹുൽ കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ-ഗൗതം ഹരിനാരായണൻ,എ ജി അജിത്കുമാർ, നൃത്തം -ശ്രീജിത്ത് പി ഡാസ്ലേഴ്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സന്തോഷ് ചങ്ങനാശ്ശേരി, ലോക്കേഷൻ മാനേജർ- നിധീഷ്,പി ആർ ഒ-എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

By admin

You missed