തിരുവനന്തപുരം: എട്ട് വര്‍ഷത്തിനിടെ ആര്‍ക്കും നിര്‍ഭയം കടന്നുചെല്ലാവുന്ന സ്ഥലമായി പോലീസ് സ്റ്റേഷനുകള്‍ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളപ്പിറവി ദിനവും കേരള പോലീസ് രൂപീകരണ ദിന പരിപാടിന്നു അദ്ദേഹം.യും മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ വിതരണ പരിപാടിയും പേരൂര്‍ക്കട എസ്.എ.പി ക്യാമ്പ് ഗ്രൗണ്ടില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരു
എട്ട് വര്‍ഷത്തിനിടെ സംസ്ഥാനത്തെ പോലീസില്‍ സമാനതകളില്ലാത്ത മാറ്റം ദൃശ്യമായി. ആര്‍ക്കും നിര്‍ഭയം കടന്നുചെല്ലാവുന്ന സ്ഥലമായി പോലീസ് സ്റ്റേഷനുകള്‍ മാറി. കുറ്റവാളികള്‍ക്കെതിരേ മുഖംനോക്കാതെ പോലീസ് നടപടിയെടുക്കുന്നുണ്ട്. ഒരിക്കലും പിടികൂടില്ലെന്ന് കരുതിയവരെ വരെ പോലീസ് കല്‍ത്തുറുങ്കിലാക്കി.
ജനങ്ങളുടെ സേവകര്‍ ആകേണ്ട പോലീസ് സേനയിലെ ചില ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ മേല്‍ യജമാനന്മാരെന്ന വിധത്തില്‍ പെരുമാറുന്നു. ഇത് സേനയ്ക്കു കളങ്കവും അപമാനവുമാണ്. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ സേനയില്‍ വച്ചു പൊറുപ്പിക്കില്ല.
ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുന്ന ഉദ്യോഗസ്ഥരെ നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സേനയെ കളങ്കപ്പെടുത്തുന്നവര്‍ക്ക് സേനയില്‍ സ്ഥാനമുണ്ടാകില്ല. കര്‍ശന നടപടി സ്വീകരിക്കും.
സംസ്ഥാനത്ത് 108 പോലീസുകാരെ പിരിച്ചുവിട്ടിട്ടുണ്ട്. സേനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന ആരും സേനയില്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. പിരിച്ചുവിടല്‍ നടപടികള്‍ ഇനിയും തുടരും. കുറ്റവാളികളായ ആരെയും പോലീസില്‍ തുടരാന്‍ അനുവദിക്കില്ല.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് തടയാന്‍ പോലീസ് നല്ല പ്രചരണം നടത്തുന്നുണ്ട്. പോലീസിന്റെ പോര്‍ട്ടലില്‍ 31,107 പരാതികളാണ് സെപ്റ്റംബര്‍ വരെ എത്തിയത്. 79 കോടിയിലധികം രൂപ തിരിച്ചു പിടിച്ചു. 37,807 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.  മികച്ച സേവനം കാഴ്ചവച്ച ഇരുനൂറ്റിയറുപതോളം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ സമ്മാനിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *