ഡല്‍ഹി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ബര്‍ഹെയ്ത് മണ്ഡലത്തില്‍ നിന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശ പത്രികയിലെ പ്രായത്തിലുള്ള പൊരുത്തക്കേടുകള്‍ വിവാദമായിട്ടുണ്ട്.
അഞ്ചുവര്‍ഷത്തിനിടെ സോറന്റെ പ്രായം ഏഴുവയസ്സ് വര്‍ധിച്ചതായാണ് ആരോപണം. അദ്ദേഹത്തിന്റെ 2019 നോമിനേഷനില്‍ പ്രായം 42 വയസ്സായി സൂചിപ്പിച്ചിരുന്നു, അതേസമയം ഈ വര്‍ഷത്തെ സത്യവാങ്മൂലത്തില്‍ പ്രായം 49 ആയി പട്ടികപ്പെടുത്തിയിട്ടുണ്ട്.
സോറന്റെ പ്രായത്തിലുള്ള പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി നാമനിര്‍ദേശ പത്രിക റദ്ദാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരാളുടെ പ്രായം എങ്ങനെ ഏഴ് വര്‍ഷം കൂടുമെന്ന് ജാര്‍ഖണ്ഡ് ബിജെപി വക്താവ് പ്രതുല്‍ ഷാദിയോ ചോദിച്ചു.
കൂടാതെ, സോറന്റെ വരുമാനം 10 ലക്ഷത്തില്‍ നിന്ന് 4 ലക്ഷമായി കുറഞ്ഞുവെന്ന ആരോപണവും ബിജെപി ഉന്നയിച്ചു, സത്യവാങ്മൂലത്തില്‍ നിരവധി സ്വത്തുക്കള്‍ സോറന്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് ബിജെപി അവകാശപ്പെട്ടു.
അതേസമയം, വിഷയത്തില്‍ ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.