സ്വര്‍ണ വിലയില്‍ കുതിപ്പിന് വിരാമമില്ല. ആഗോള കാരണങ്ങള്‍ മൂലം ദിനംപ്രതിയെന്നോണം വില കൂടുന്നു. വ്യാഴാഴ്ച പവന് 120 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ പവന്റെ വില 59,640 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 7,455 രൂപയുമായി.360 രൂപ കൂടി വര്‍ധിച്ചാല്‍ പവന്റെ വില 60,000 രൂപയിലെത്തും. എട്ട് മാസത്തിനിടെയുണ്ടായ വര്‍ധന 14,120 രൂപയാണ്. കഴിഞ്ഞ ഫെബ്രുവരി 15ന് 45,520 രൂപയായിരുന്നു പവന്റെ വില.രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 79,612 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് 2,790.15 ഡോളര്‍ നിലവാരത്തിലാണ്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, മറ്റ് കറന്‍സികളെ അപേക്ഷിച്ച് ഡോളറിന്റെ മൂല്യവര്‍ധന, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, ഫെഡിന്റെ പണനയം തുടങ്ങിയവയാണ് സമീപ കാലയളവില്‍ സ്വര്‍ണവിലയെ സ്വാധീനിച്ചത്.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *