പാലക്കാട്‌: പരസ്നേഹ പ്രവർത്തനങ്ങൾ മുഖമുദ്രയാക്കിയ സെൻ്റ് വിൻസൻറ് ഡി പോൾ സൊസൈറ്റിയുടെ മുവാറ്റുപുഴ സെൻട്രൽ കൗൺസിൽ 21-ാം വാർഷിക സമ്മേളനവും വിൻസൻഷ്യൻ കുടുംബ സംഗമവും കോങ്ങാട് സെൻറ് തോമസ് മലങ്കര കത്തോലിക്ക പള്ളിയിൽ വെച്ച് നടന്നു.
മുവാറ്റുപുഴ രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ തോമസ് ഞാറക്കാട്ട് കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. സ്വന്തമായി എന്തെങ്കിലും നേടാനല്ല മറിച്ച് മറ്റുള്ളവർക്ക് നൽകാനാണ് ഈ സംഘടന രൂപീകൃതമായത്. സ്വാർത്ഥതയുടെ അന്ധകാരം നിറഞ്ഞ ഈ സമൂഹത്തിൽ പങ്കുവെക്കലിൻ്റെ പ്രകാശ നാളമായി മാറാൻ ഈ സംഘടനക്ക് സാധിക്കട്ടെ എന്നും ഉദ്ഘാടകൻ പറഞ്ഞു.
സെൻട്രൽ കൗൺസിൽ പ്രസിഡൻ്റ് വർഗ്ഗീസ് കുരുവിള അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ രൂപതാ ആത്മീയ ഉപദേഷ്ടാവ് റവ. ഫാദർ ജോവാക്കിം പണ്ടാരം കുടിയിൽ റവ. ഫാദർ മരിയ ജോൺ, റവ. ഫാദർ ചെറിയാൻ ചെന്നിക്കര, ജയ്മോൻ യോഹന്നാൻ, സണ്ണി കുന്നത്തോളിൽ,ഫിലിപ്പ് ഇരട്ടയാനിക്കൽ, ബിനോയ് വഴുതനക്കുന്നേൽ, പി.കെ.ബൈജു എന്നിവർ സംസാരിച്ചു.
സമ്മേളനത്തിൽ ഇ.പി. വർക്കി ഇരട്ടയാനിക്കൽ എൻഡോവ്മെൻ്റ് വിതരണം നടത്തുകയും, രാഷ്ട്രപതിയുടെ അവാർഡ് നേടിയ യേശു നെന്മാറ ,കവയത്രി ജെസി എം ജോൺ എന്നിവരെ ആദരിക്കുകയും ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *