മാനവ മനസ്സുകളിലേക്ക് നന്മയുടെ വെളിച്ചം ചൊരിഞ്ഞ് കൊണ്ട് ഇന്ന് ദീപാവലി. നരകാസുരം വധം കഴിഞ്ഞെത്തുന്ന ശ്രീകൃഷ്ണനെ സ്വീകരിക്കുന്ന ചടങ്ങ് എന്നതുള്‍പ്പെടെ ദീപാവലിയ്ക്ക് ഐതിഹ്യങ്ങള്‍ ഒരുപാടുണ്ട്.
ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷങ്ങള്‍ പൊതുവെ കുറവാണ്. ഉത്തരേന്ത്യയിലാണ് ഈ ആഘഷങ്ങള്‍ വളരെ പ്രാധാന്യത്തോടെ നടത്തുന്നത്. ചിലയിടങ്ങളില്‍ ആഘോഷങ്ങളോടൊപ്പം പൂജയും പ്രാര്‍ത്ഥനകളും ഒരാഴ്ചയോളം നീണ്ടുനില്‍ക്കും.ദീപാവലിയ്ക്ക് വീടും പരിസരവും വൃത്തിയാക്കി ദീപങ്ങളും മണ്‍ചിരാതുകളും കൊണ്ട് അലങ്കരിക്കുന്നത് ഒരുപതിവാണ്. കൂടാതെ പടക്കങ്ങളും പൂത്തിരികളും കൊണ്ട് പ്രാകാശ പൂരിതമാക്കും. മുറ്റത്ത് കോലങ്ങള്‍ ഒരുക്കുന്നതും പതിവാണ്

By admin

Leave a Reply

Your email address will not be published. Required fields are marked *