ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ പഞ്ചാബ് എഫ്‌സി ചെന്നൈയിന്‍ എഫ്‌സിയെ തകര്‍ത്തു. 3-2നാണ് പഞ്ചാബിന്റെ ജയം.
30-ാം മിനിറ്റില്‍ വില്‍മര്‍ ജോര്‍ദാന്‍ നേടിയ ഗോളിലൂടെ ചെന്നൈയിനാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 46-ാം മിനിറ്റില്‍ ലൂക്ക മസെന്‍ പഞ്ചാബിനെ ഒപ്പമെത്തിച്ചു. തൊട്ടുപിന്നാലെ 48-ാ മിനിറ്റില്‍ ലൂക്ക തന്നെ പഞ്ചാബിന് വീണ്ടും ഗോള്‍ സമ്മാനിച്ചു.
70-ാം മിനിറ്റില്‍ അസ്മിര്‍ സുലിച് പഞ്ചാബിന്റെ മൂന്നാം ഗോള്‍ നേടി. മത്സരത്തിന്റെ അവസാന നിമിഷം വില്‍മര്‍ ജോര്‍ദാന്‍ ചെന്നൈയിന് വേണ്ടി വീണ്ടും വല കുലുക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *