അജിത്ത് കുമാറിന് പൊലീസ് മെഡൽ, തൽക്കാലം നൽകേണ്ടെന്ന് ഡിജിപി
തിരുവനന്തപുരം: അന്വേഷണം നേരിടുന്ന എഡിജിപി എംആർ അജിത്ത് കുമാറിന് പൊലീസ് മെഡൽ. എന്നാൽ, അന്വേഷണം നേരിടുന്നതിനാൽ മെഡൽ തൽക്കാലം നൽകേണ്ടെന്ന് ഡിജിപി തീരുമാനിച്ചു. നാളെയാണ് മുഖ്യമന്ത്രിയുടെ മെഡൽ ദാന ചടങ്ങ്. അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ അജിത്ത് കുമാറിന് മെഡൽ നൽകേണ്ടെന്ന് മുഖ്യമന്ത്രിക്ക് ഡിജിപി കത്തയക്കുകയായിരുന്നു. മെഡൽ പ്രാപിച്ചാലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് മെഡൽ നൽകാറില്ല.