കുവൈറ്റ് സിറ്റി: 38 വർഷത്തെ പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഡോ: എ എം ഷുക്കൂറിന് ട്രാക് യാത്ര അയപ്പ് നൽകി. സബാ ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗത്തിൽ ദീർഘനാളായി സേവനമനുഷ്ടിച്ചിരുന്നു.
ട്രാക്കിന്റെ അഡ്വൈസറി ബോർഡ് അംഗവും കുവൈറ്റിലെ സാമൂഹിക പ്രവർത്തനത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യവുമായിരുന്നു.
പ്രസിഡന്റ്  എം എ നിസ്സാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോക്ടർ ഷുകൂറിന് മൊമെൻറ്റോ കൈമാറി.
ചെയർമാൻ പി.ജി ബിനു, വൈസ് പ്രസിഡണ്ട് മാരായ ശ്രീരാഗം സുരേഷ്, മോഹന കുമാർ, വനിതാ വേദി കൺവീനർ പ്രിയ കൃഷ്ണരാജ്, അഡ്വൈസറി ബോർഡ് അംഗം ജയകൃഷ്ണ കുറുപ്പ്, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അരുൺ കുമാർ എന്നിവർ ആശംസകൾ അറിയിച്ചു.
യോഗത്തിൽ ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ സ്വാഗതവും ജോ. സെക്രട്ടറി വിജിത്ത് കുമാർ നന്ദിയും അറിയിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed