ആലപ്പുഴ∙ വളർത്ത് മുയലിന്റെ കടിയേറ്റ വീട്ടമ്മയ്ക്ക് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രതിരോധ കുത്തിവയ്പിനെ തുടർന്ന് ചലനശേഷി നഷ്ടപ്പെട്ടതായി മകളുടെ പരാതി. തകഴി സോംജി ഭവനത്തിൽ സോമന്റെ ഭാര്യ ശാന്തമ്മയാണ് (61) തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. 21ന് രാവിലെ ശാന്തമ്മയുടെ പാദത്തിൽ മുയൽ കടിച്ചിരുന്നു.അമ്പലപ്പുഴ അർബൻ ഹെൽത്ത് സെന്ററിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. മൂന്നാമത്തെ ഇൻജക്‌ഷൻ വൈകിട്ട് നാലിന് എടുത്ത ശേഷം ശാന്തമ്മ കുഴഞ്ഞു വീണു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. മകൾ സോണിയ അമ്പലപ്പുഴ പൊലീസിനും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *