റിയാദ്: റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പുതിയ വിമാന കമ്പനിയായ റിയാദ് എയർ പുതിയ 60 വിമാനങ്ങൾ സ്വന്തമാക്കി. പുതിയ എയർ ബസ്സുകള്‍ക്ക് ഓർഡർ കൊടുത്തു.
വ്യോമയാന മേഖലയിലെ പുതിയ മാറ്റങ്ങൾ, സൗദി അറേബ്യയിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകർഷിക്കുക, ഹജ്ജ് ഉംറ സർവീസുകൾ കൂടുതൽ രാജ്യങ്ങളിൽ എത്തിക്കുക, കൃത്യമായ സർവീസുകൾ നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സൗദി എയർലൈൻസിന് പുറമേ റിയാദ് എയറും സര്‍വീസ് നടത്തുന്നത്.
റിയാദ് എയർ ഉടൻ സർവീസ് തുടങ്ങുമെന്ന പ്രതീക്ഷയിലാണ് സൗദി അറേബ്യയിലെ പ്രവാസി സമൂഹം.