‘മഹാരാഷ്ട്രയിൽ മഹാവികാസ് അഗാഡിയുടെ വിഭജന ചര്‍ച്ചകള്‍ പൂർത്തിയാകാന്‍ ഇനിയും സമയമെടുക്കും’: രമേശ് ചെന്നിത്തല

മുംബൈ: മഹാരാഷ്ട്രയിലെ ഇന്ത്യമുന്നണി സഖ്യമായ മഹാവികാസ് അഗാഡിയുടെ വിഭജന ചര്‍ച്ചകള്‍ പൂർത്തിയാകാന്‍ ഇനിയും സമയമെടുക്കുമെന്ന് രമേശ് ചെന്നിത്തല. എന്‍ഡിഎ സഖ്യമായ മഹായുതിയിലും തര്‍ക്കം തുടരുകയാണ്. സംസ്ഥാനത്തൊട്ടാകെ എണ്ണായിരത്തോളം പേരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. 

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട സമയം ഇന്നലെ അവസാനിച്ചു. പക്ഷേ സീറ്റു വിഭജനം ഇപ്പോഴും ഇരുമുന്നണികളിലും വെല്ലുവിളിയാണ്. തര്‍ക്കമുള്ള സീറ്റുകളില്‍ ആവകാശവാദമുന്നയിക്കുന്ന പാർട്ടികളെല്ലാം പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. പരിഹാരമായിട്ട് പിന്‍വലിക്കാമെന്നാണ് രണ്ടുമുന്നണികളിലെയും പാർട്ടികള്‍ തമ്മിലുള്ള ധാരണ. മഹാവികാസ് അഗാഡിയില്‍ സിപിഎമ്മിന്‍റെയും സമാജ് വാദി പാര്‍ട്ടിയുടെയും പെസന്‍റ്സ് ആന്‍റ് വര്‍ക്കേഴ്സ് പാര്‍ട്ടിയും സീറ്റുകളിലാണ് ധാരണയാകാത്തത്. അഞ്ച് സീറ്റുകള്‍ വീതം മൂവരും ചോദിക്കുന്നുണ്ടെങ്കിലും മൂന്നിലധികം പറ്റില്ലെന്ന നിലപാടിലാണ് അഗാഡി നേതാക്കള്‍. പരിഹരിക്കാന്‍ മുംബൈയില്‍ മാര‍ത്തോണ്‍ ചർച്ചകള്‍ നടത്തുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

മഹായുതിയില്‍ 9 സീറ്റുകളിലാണ് ഇനിയും തീരുമാനമാകാനുള്ളത്. മിക്കയിടത്തും തര്‍ക്കം അജിത് പവാറുമായിട്ടാണ്. നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല. രണ്ടു മണ്ഡലത്തില്‍ മഹായുതി സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കാതിരുന്നതും മുന്നണിക്ക് വെല്ലുവിളിയാണ്. വിമതശല്യം കുറക്കാനായി എന്നതാണ് മഹാവികാസ് അഗാഡിയുടെ ഇപ്പോഴുള്ള നേട്ടം. സീറ്റ് ലഭിക്കാത്തിനാല്‍ അഗാഡിയില്‍ 16 പേര്‍ വിമതരായി മല്‍സരിക്കാനോരുങ്ങുമ്പോള്‍ മഹായുതിയില്‍ അത് നാല്‍പതാണ്.  

വയനാട്ടിലേത് അതിതീവ്രദുരന്തമായി പ്രഖ്യാപിക്കുന്നതിൽ രണ്ടാഴ്ചയ്ക്കകം തീരുമാനം; കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ

https://www.youtube.com/watch?v=Ko18SgceYX8

 

By admin