ഹൈദരാബാദ്: മക്കള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കത്തിനിടെ ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോള്‍ തന്റെ കുടുംബ സ്വത്തുക്കള്‍ വിഭജിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ വൈ എസ് ശര്‍മിളയുടെയും അമ്മ വൈ എസ് വിജയമ്മ രംഗത്ത്.
എല്ലാ സ്വത്തുക്കളും കൂട്ടുകുടുംബത്തിന്റേതാണെന്നും ജഗന്‍ മോഹന്‍ റെഡ്ഡിയും ശര്‍മിളയും തമ്മിലുള്ള പ്രശ്നം പരിഹരിക്കുമെന്നും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ഭാര്യയായ വിജയമ്മ പറഞ്ഞു.
കുടുംബത്തിന് സ്വകാര്യത മാനിക്കണമെന്നും വിജയമ്മ അഭ്യര്‍ത്ഥിച്ചു. വൈഎസ്ആര്‍സിപി നേതാക്കളായ വിജയസായി റെഡ്ഡിയും വൈ വി സുബ്ബ റെഡ്ഡിയും വസ്തുതകള്‍ അറിഞ്ഞിട്ടും വിഷയത്തെക്കുറിച്ച് തെറ്റായ വിവരണം നല്‍കിയെന്നും അവര്‍ ആരോപിച്ചു.
സരസ്വതി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി തര്‍ക്കവുമായി ബന്ധപ്പെട്ട് അടുത്തിടെ ജഗന്‍ റെഡ്ഡി ഷര്‍മിളയ്ക്കും അമ്മ വിജയമ്മയ്ക്കും എതിരെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ (എന്‍സിഎല്‍ടി) ഹര്‍ജി നല്‍കിയിരുന്നു.