തിരുവനന്തപുരം: ഓഫീസ് സമയത്ത് വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകള്‍ വേണ്ടെന്ന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍.
ഓഫീസ് സമയത്ത് സാംസ്‌കാരിക പരിപാടികള്‍ക്കും വിലക്കുണ്ട്. ഇക്കാര്യം സ്ഥാപന മേധാവികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓഫീസ് സമയം അല്ലാത്തപ്പോള്‍ മാത്രമേ ഇത്തരം പരിപാടികള്‍ നടത്താവൂ. ഇത് ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്ന് ഉത്തരവില്‍ പറയുന്നു.
ഓഫീസ് സമയത്ത് സാംസ്‌കാരിക പരിപാടികള്‍ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടെ നടക്കുന്നതായി വ്യാപക പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.