ന്യൂയോര്‍ക്ക്: ചരിത്രത്തിലാദ്യമായി ദീപാവലിയോടനുബന്ധിച്ച് ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ഈ വര്‍ഷത്തെ ദീപാവലി സവിശേഷമാണെന്നും ആഘോഷങ്ങള്‍ക്കായി നവംബര്‍ 1 അവധിയായിരിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് മേയറിന്റെ ഓഫീസ് അറിയിച്ചു.
ന്യൂയോര്‍ക്ക് സിറ്റിയിലെ മൊത്തം കണക്കെടുത്താല്‍ 1.1 ദശലക്ഷം സ്‌കൂള്‍ വിദ്യാര്‍ഥികളുണ്ട്. വിവിധ തരത്തിലുള്ള കമ്യൂണിറ്റികള്‍ ഉണ്ട് താനും. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ് ആണ് ദീപാവലിക്ക് സ്‌കൂള്‍ അവധി പ്രഖ്യാപിച്ചത്.
ദീപാവലി ദിനത്തില്‍ കുട്ടികള്‍ക്ക് ക്ഷേത്രത്തില്‍ പോകേണ്ടിവരും. അതുകൊണ്ടാണ് അവധി അനുവദിക്കുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ദിലീപ് ചൗഹാന്‍ പറഞ്ഞു. കഴിഞ്ഞ ജൂണില്‍ തന്നെ ദീപാവലിക്കു സ്‌കൂള്‍ അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദീപാവലി വിളക്കുകളുടെ ഉത്സവമാണെന്നും ഹിന്ദുക്കളും ജൈനരും സിഖുകാരും ബുദ്ധമതക്കാരും എല്ലാവരും ആഘോഷിക്കുന്നതാണെന്നും ന്യൂയോര്‍ക്ക് സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്ക് ആഘോഷത്തില്‍ പങ്കുചേരാന്‍ കഴിയുമെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു. 
അതേസമയം, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ദീപാവലി ദിനത്തില്‍ ആളുകളെ അഭിവാദ്യം ചെയ്യുകയും ഉത്സവത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു. ദീപാവലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി, യുഎസിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ വേള്‍ഡ് ട്രേഡ് സെന്റര്‍ തിളങ്ങുന്ന നിറങ്ങളാല്‍ അലങ്കരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *