മലമ്പുഴ: കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്‌എസ്‌പിഎ) മലമ്പുഴ മണ്ഡലം നാൽപതാം വാര്‍ഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ഗോപിനാഥൻ മാസ്റ്റർ അദ്ധ്യക്ഷനായി.
എസ് ദേവദാസ്, എ. മായൻ, എ. ശിവദാസൻ, ടി.പി. ഉമ്മൻ, എസ്.ഗോപിനാഥൻ നായർ, എസ്.സൈലാവൂദ്ദീൻ, എം.സി. സജീവൻ, ബാലൻ.സി. പുതുശ്ശേരി, എം. ശിവദാസ്, പി. പാഞ്ചാലി, കെ.എം. ഇന്ദിര, മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. റിപ്പോർട്ട്, വരവ് ചിലവ് കണക്കു അവതരണം, പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കൽ എന്നിവ ഉണ്ടായി.