കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ ഇടയാഴം സാമൂഹികാരോഗ്യകേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റിയതിന്റെ പ്രഖ്യാപനവും പുതിയ ഒ.പി. ബ്‌ളോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനവും ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു.
ദേശീയ ആരോഗ്യദൗത്യം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബ്‌ളോക്ക് കുടുംബാരാഗ്യകേന്ദ്രമായി മാറ്റിയത്. ദേശീയ ആരോഗ്യദൗത്യം വിഹിതമായി 1.89 കോടി രൂപയും ആർദ്രം മിഷൻ വിഹിതം 37.5 ലക്ഷം രൂപയും വൈക്കം ബ്ലോക്ക് പഞ്ചായത്ത് വിഹിതം 10 ലക്ഷം രൂപയും ചേർത്ത് 2.37 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, വൈക്കം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, വൈക്കം ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരൻ,
സ്ഥിരം സമിതി അധ്യക്ഷരായ സുജാത മധു, കെ.എസ്. ഗോപിനാഥൻ, എം.കെ. റാണിമോൾ, ബ്്‌ളോക്ക് പഞ്ചായത്തംഗങ്ങളായ പി.ആർ. സലില, എസ്. മനോജ്കുമാർ, വീണ, ജസീല നവാസ്, എം.കെ. ശീമോൻ, രേഷ്മ പ്രവീൺ, എസ്.ബിജു, ഒ.എം. ഉദയപ്പൻ, വെച്ചൂർ
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, ഗ്രാമപഞ്ചായത്തംഗം ഗീത സോമൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ,
ഇടയാഴം മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. കെ.ബി. ഷാഹുൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുരേഷ്‌കുമാർ, വി.ടി. സണ്ണി, ബിനോ ഭായ്, പി.എൻ. ശിവൻകുട്ടി, വക്കച്ചൻ മണ്ണത്താലിൽ, പി.എസ്. സുധാകരൻ എന്നിവർ പ്രസംഗിച്ചു.