കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും കുതിപ്പ് തുടരുന്നു. അനുദിനം പുതിയ റെക്കോര്‍ഡുകള്‍ കീഴടക്കുന്ന സ്വര്‍ണ വിപണി ഇന്ന് സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്നിരിക്കുകയാണ്. ആദ്യമായാണ് സംസ്ഥാനത്തെ സ്വര്‍ണ വിപണി 59000 രൂപയിലെത്തുന്നത്. ഇന്നലെ വില കുറവാണ് രേഖപ്പെടുത്തിയിരുന്നത്. 360 രൂപയാണ് ഇന്നലെ ഒറ്റയടിക്ക് കുറഞ്ഞിരുന്നത്.
ശനി, ഞായര്‍ ദിവസങ്ങളില്‍ ഒരേ വിലയിലാണ് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടന്നത്. ഇന്ന് 59,000 രൂപ നിരക്കിലാണ് സംസ്ഥാനത്ത് വ്യാപാരം നടക്കുക. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7315 രൂപയാണ് നല്‍കേണ്ടത്.