ഷാർജ: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 30 -ാമത് രക്തസാക്ഷിത്വ ദിനാചരണം ഇൻകാസ് ഷാർജ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 31ന് വ്യാഴാഴ്ച വിപുലമായ പരിപാടികളോടെ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പരിപാടിയുടെ ഭാഗമായി രാവിലെ 9ന് പുഷ്പാർച്ച, തുടർന്ന് ഏകദിന ഉപവാസം, വൈകീട്ട് 6ന് അനുസ്മരണ സമ്മേളനം എന്നിവ നടക്കും. പ്രമുഖ നേതാക്കൾ പരിപാടികളില്‍ പങ്കെടുക്കുന്നതാണ്.