വാഷിംഗ്ടണ്‍: വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷം സംഘടിപ്പിച്ച് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. 600ല്‍ അധികം ഇന്ത്യന്‍ അമേരിക്കക്കാര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രസിഡന്റ് എന്ന നിലിയില്‍ വൈറ്റ് ഹൈസില്‍ എക്കാലത്തേയും വലിയ ദീപാവലി ആഘോഷ പരിപാടിക്ക് ആതിഥേയത്വം വഹിക്കാന്‍ തനിക്ക് ബഹുമതി ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. തന്നെ സംബന്ധിച്ച് ഇത് വലിയൊരു കാര്യമാണെന്നും ജോ ബൈഡന്‍ പറഞ്ഞു.
സെനറ്റര്‍, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ സൗത്ത് ഏഷ്യന്‍ അമേരിക്കക്കാര്‍ എന്റെ സ്റ്റാഫിലെ പ്രധാന അംഗങ്ങളാണ്. കമല മുതല്‍ ഡോ. മൂര്‍ത്തി വരെ നിങ്ങളില്‍ പലരും ഇന്ന് ഇവിടെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വൈസ് പ്രസിഡന്റ് കമലാ ഹാരിസും പ്രഥമ വനിത ഡോ. ജില്‍ ബൈഡനും പരിപാടിയില്‍ നിന്ന് വിട്ടുനിന്നിരുന്നു.
മുന്‍ വൈസ് അഡ്മിറല്‍ വിവേക് എച്ച് മൂര്‍ത്തി, യു എസ് സര്‍ജന്‍ ജനറല്‍, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത വീഡിയോ സന്ദേശം അയച്ച റിട്ടയേര്‍ഡ് നേവി ഓഫീസറും നാസ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസ്, ഇന്ത്യന്‍ അമേരിക്കന്‍ യൂത്ത് ആക്ടിവിസ്റ്റ് ശ്രുതി അമുല എന്നിവരും സംസാരിച്ചിരുന്നു.
‘ 2016 നവംബര്‍ അവസാനത്തില്‍ ദക്ഷിണേഷ്യന്‍ അമേരിക്കക്കാര്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാരോടുള്ള വിദ്വേഷം മൂലം ഒരു ഇരുണ്ടമേഘം രൂപപ്പെട്ടു. 2024 ല്‍ നമ്മള്‍ ഒരിക്കൂടി കേട്ടു. അന്നാണ് ഞാനും ജില്ലും ആദ്യത്തെ ദീപാവലി റിസപ്ഷന്‍ സംഘടിപ്പിച്ചത്. അത് ഉപരാഷ്ട്രപതിയുടെ വസതിയിലായിരുന്നു.
അന്നത്തെ ഒരു ഐറിഷ് കത്തോലിക്ക പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, ജൈനമതക്കാര്‍, സിഖുകാര്‍ തുടങ്ങിയവരുടെയും മറ്റും അവധിക്കാല ആഘോഷങ്ങള്‍ക്കായി ഞങ്ങളുടെ വീട് തുറന്നുകൊടുത്തു. നമുക്കെല്ലാവര്‍ക്കും വെളിച്ചമാകാനുള്ള നമ്മുടെ ശക്തിയെക്കുറിച്ച് അമേരിക്ക എങ്ങനെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ സമൂഹം അമേരിക്കന്‍ ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളും സമ്പന്നമാക്കിയെന്ന് വൈറ്റ് ഹൗസിലെ ബ്ലൂ റൂമില്‍ ദീപം തെളിച്ച് ബൈഡന്‍ പറഞ്ഞു. അതാണ് സത്യം. നിങ്ങള്‍ ഇപ്പോള്‍ ഉള്ള രാജ്യത്ത് അതിവേഗം വളരുന്ന ഏറ്റവുമധികം ഇടപഴകുന്ന കമ്യൂണിറ്റികളില്‍ ഒന്നാണിത് അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ ഈ ദിവസം ആ പ്രകാശ യാത്രയെക്കുറിച്ച് നാം ചിന്തിക്കുന്നു. ഇപ്പോള്‍ വൈറ്റ് ഹൗസില്‍ ദീപാവലി പരസ്യമായും അഭിമാനത്തോടെയും ആഘോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *