കോഴിക്കോട്: വിദ്യാര്‍ത്ഥിനി ബന്ധുവുമായി സംസാരിച്ച് നില്‍ക്കവെ ചോദ്യം ചെയ്തെത്തിയ സംഘം മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കേസെടുത്തു.
കോക്കല്ലൂര്‍ സ്വദേശികളായ രതീഷ്, വിപിന്‍ ലാല്‍, കണ്ടാലറിയാവുന്ന ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. കോക്കല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് സദാചാര ഗുണ്ടായിസത്തിന് ഇരയായത്.
തിങ്കളാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് നടന്നു പോകുന്നതിനിടെ വഴിയില്‍വച്ച് കുട്ടി ബന്ധുവിനെ കാണുകയും സംസാരിക്കുകയുമായിരുന്നു. ഇതിനിടെ യുവാക്കളെത്തി ഇവരെ ചോദ്യം ചെയ്യുകയും അസഭ്യം പറഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം ബാലുശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.