രാത്രിയിൽ ‘നിലം തൊടാതെ പറക്കുന്ന’ വാഹനങ്ങള്‍; എല്ലാം ‘സ്പീഡ് ബ്രേക്കറി’ന്‍റെ കളിയെന്ന് സോഷ്യല്‍ മീഡിയ

വെറുതെ ഒരു റോഡ് നിര്‍മ്മിക്കാന്‍ കഴിയില്ല. അതിന് ഏറെ ആസൂത്രണം ആവശ്യമാണ്. പ്രത്യേകിച്ചും പുതിയ തരം വാഹനങ്ങള്‍ ഓരോ ദിവസവും നിരത്തിലിറങ്ങുന്ന കാലത്ത്. എന്നാല്‍ പലപ്പോഴും റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയത പൊതുജനം പറയുമ്പോഴാകും കോണ്‍ട്രക്ടർമാരും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധിക്കുന്നത് തന്നെ. ഇനി അങ്ങനെ ശ്രദ്ധിച്ചാല്‍ അവ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കാറുണ്ടോ? ഗുരുഗ്രാമില്‍ നിന്നുള്ള ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ റോഡ് നിർമ്മാണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്.

ബണ്ണി പുനിയ എന്ന എക്സ് ഹാന്‍റില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ‘ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിൽ പുതുതായി നിർമ്മിച്ച, മുന്നറിയിപ്പ് അടയാളങ്ങളൊന്നുമില്ലാത്ത സ്പീഡ് ബ്രേക്കർ മൂലമാണ് ഇത് സംഭവിച്ചതെന്ന് തോന്നുന്നു. ഒരു ഗ്രൂപ്പില്‍ നിന്നാണ് ലഭിച്ചത്. ആര്‍ക്കെങ്കിലും ഒന്ന് സ്ഥിരീകരിക്കാന്‍ കഴിയുമോ?’ വീഡിയോ പങ്കുവച്ച് കൊണ്ട് 91വീൽസിന്‍റെ എഡിറ്റര്‍ കൂടിയായ ബണ്ണി പുനിയ ചോദിച്ചു. 

വീഡിയോയില്‍ രാത്രിയില്‍ ഒരു ഓവര്‍ ബ്രിഡ്ജിന് അടിയൂടെ പോകുന്ന റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ പെട്ടെന്ന് അല്പം ഉയര്‍ന്ന് വീണ്ടും താഴെക്ക് വരുന്നു. വാഹനത്തിന്‍റെ സ്പീഡിന് അനുസരിച്ച് വാഹനം വായുവില്‍ ഉയരുന്നത് വ്യത്യാസപ്പെടുന്നു. ഇത്തരത്തില്‍ വെളിച്ച കുറവുള്ള ഓവർ ബ്രിഡ്ജിന് അടിയിലെ റോഡില്‍ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടാത്ത ഒരു സ്പീഡ് ബ്രേക്കറില്‍ കയറിയാണ് വാഹനങ്ങള്‍ ഇങ്ങനെ ചാടുന്നത്. ഒരു ബിഎംഡബ്യുവും രണ്ട് ട്രക്കുകളും ഇത്തരത്തില്‍ അപ്രതീക്ഷിതമായി മുന്നില്‍പ്പെട്ടെ സ്പീഡ് ബ്രേക്കറില്‍ കയറി താഴേയ്ക്ക് വീഴുന്നു. 

ഇന്ത്യൻ റെയിൽവേയിലെ വൃത്തിഹീന ശുചിമുറിയുടെ വീഡിയോയുമായി വിദേശ വനിത; ബജറ്റ് ഉയർത്താൻ ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ

രാത്രി 12 മണിക്ക് യുവതി വന്നത് ബിഎംഡബ്യുവിൽ, കൊണ്ട് പോയത് ഒരു പൂച്ചട്ടി; സിസിടിവി കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

അപകടത്തിന്‍റെ ആഴം ബോധ്യമായ സമൂഹ മാധ്യമ ഉപയോക്താക്കള്‍ പെട്ടെന്ന് തന്നെ സ്ഥലം തിരിച്ചറിഞ്ഞു. ഗുര്‍ഗ്രാമില്‍ എച്ച്ആർ 26 ധാബയ്ക്ക് എതിർവശത്തുള്ള സെൻട്രം പ്ലാസ എന്ന സ്ഥലത്താണ് രാത്രിയില്‍ തിരിച്ചറിയാന്‍ പറ്റാത്ത സ്പീഡ് ബ്രേക്കര്‍ ഉള്ളതെന്ന് ചിലര്‍ അറിയിച്ചു. നിരവധി പേര്‍ അശാസ്ത്രീയ റോഡ് നിര്‍മ്മാണത്തെ കുറിച്ച് എഴുതി. “ഗോൾഫ് കോഴ്സ് റോഡ് നിർമ്മിക്കുന്ന രീതി ഒരു ഉദ്ദേശ്യം നിറവേറ്റുന്നു, അതിൽ സ്പീഡ് ബ്രേക്കറുകൾ ഉണ്ടാകരുത്. ഇത് ഭ്രാന്താണ്.”ഒരു കാഴ്ചക്കാരന്‍ ചൂണ്ടിക്കാട്ടി. “സ്ഥലം എന്തുതന്നെയായാലും, എല്ലാ സ്പീഡ് ടേബിളുകളും / ബ്രേക്കറുകളും തിളക്കമുള്ള വെളുത്ത റിഫ്ലക്റ്റീവ് പെയിന്‍റ് ഉപയോഗിച്ച് പെയിന്‍റ് ചെയ്യണം, ഒപ്പം ക്യാറ്റ് ഐകള്‍ സ്ഥാപിക്കണം” മറ്റൊരു കാഴ്ചക്കാരന്‍ റോഡ് നിര്‍മ്മാണത്തെ കുറിച്ച് അധികൃതരെ ഓർമ്മപ്പെടുത്തി. ‘ഇത് ഇന്നലെ എനിക്കും പറ്റി. ഇത്തരം റോഡുകളിൽ അടയാളപ്പെടുത്താതെ സ്പീഡ് ബ്രേക്കറുകൾ ഉപേക്ഷിക്കുന്നത് കുറ്റകരമാണ്.’ ഒരു അനുഭവസ്ഥന്‍ അല്പം പരുഷമായി പറഞ്ഞു. 

‘സൗരഭ്, അവനെ എവിടെ കണ്ടാലും ഓടിക്കണം’; സോഷ്യൽ മീഡിയയില്‍ വൈറലായി ഒരു വിവാഹ ക്ഷണക്കത്ത്
 

By admin