കാരന്തൂർ: മർകസ് കോളജ് ഓഫ് ആർട്സ് സയൻസ് വിദ്യാർഥി യൂണിയൻ ‘ഖസ്റ’ 24 ന്യൂസ് അസോ. എഡിറ്റർ ദീപക് ധർമടം ഉദ്‌ഘാടനം ചെയ്തു. കാലിക്കറ്റ് സർവകലാശാല നടത്തിയ യൂണിയൻ ഇലക്ഷൻ വഴി തിരഞ്ഞെടുക്കപ്പെട്ട 2024-25 വർഷത്തെ വിദ്യാർഥി യൂണിയനാണ് ഔദ്യോഗിമായി ഉദ്‌ഘാടനം ചെയ്തത്. പ്രിൻസിപ്പൽ പ്രൊഫ. ഉമർ ഫാറൂഖ് യൂണിയൻ ഭാരവാഹികൾക്ക്  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിൽ വിദ്യാഭ്യാസ, സാമൂഹിക സേവന പ്രവർത്തനങ്ങൾ ലക്ഷ്യം വെച്ച് യൂണിയൻ അവതരിപ്പിച്ച ‘റൂട്സ് ആൻഡ് റൈസ്’ പദ്ധതിയുടെ പ്രകാശനം മർകസ് സാംസ്‌കാരിക വിഭാഗം എക്സിക്യൂട്ടീവ് ഓഫീസർ  അക്ബർ ബാദുഷ സഖാഫി നിർവഹിച്ചു.വിദ്യാർഥി യൂണിയൻ പുറത്തിറക്കുന്ന ആദ്യ മാഗസിൻ മർകസ് എം എം ഐ, എം ജി എസ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വി എം റഷീദ് സഖാഫി പ്രകാശനം ചെയ്തു. കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഇൻ ചാർജ് അശ്റഫ് കാരന്തൂർ, വൈസ് പ്രിൻസിപ്പൽ ഡോ പി എം രാഘവൻ, ഐ ക്യു എ സി കോർഡിനേറ്റർ മുഹമ്മദ് ഫസൽ ഒ, വിവിധ ഡിപ്പാർട്മെന്റ് മേധാവികളായ വിനോദ്‌കുമാർ കെ, സുഹൈൽ ഹുസൈൻ നൂറാനി, പ്രിയത പി, നശീദാ റഹ്‌മാൻ ആശംസകളർപ്പിച്ചു. സ്റ്റാഫ് അഡ്വൈസർ യാസീൻ റാഫത്ത് അലി സ്വാഗതവും കോളേജ് യൂണിയൻ ചെയർമാൻ റിജാസ് കെ നന്ദിയും അറിയിച്ചു. വിദ്യാർഥികളുടെ കലാസാംസ്കാരിക പരിപാടികളും ഉദ്‌ഘാടനത്തിന്റെ ഭാഗമായി നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *