മുൻകൂർ ജാമ്യമില്ലെങ്കിൽ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി; ‘വിധി സ്വാഗതം ചെയ്യുന്നു’

തിരുവനന്തപുരം : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പി.പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി തളളിയ കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. മുൻകൂർ ജാമ്യഹർജി തളളിയാൽ അറസ്റ്റ് ചെയ്യുകയെന്നത് പൊലീസിന്റെ  ഉത്തരവാദിത്വമാണ്. നവീൻ ബാബുവിന്റെ വിഷയത്തിൽ ഒറ്റ നിലപാടേയുളളു. പാർട്ടിയും സർക്കാരും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്.

പിപി ദിവ്യയെ അടിയന്തിരമായി അറസ്റ്റ് ചെയ്യണം, ഒളിവിൽ കഴിയാൻ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണം: കെ സുരേന്ദ്രന്‍ 

ദിവ്യയുടെ സമീപനം അംഗീകരിക്കാൻ കഴിയില്ല. പൊലീസ് ആവശ്യമായ കാര്യങ്ങൾ ചെയ്യും. പൊലീസ് സ്വതന്ത്രമായി പ്രവർത്തിക്കും. കളക്ടറുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണവും അന്വേഷിക്കണം. നവീൻ ബാബുവിനെ നന്നായി അറിയാം. ആർക്കും നവീനുണ്ടായ അനുഭവമുണ്ടാകാൻ പാടില്ലെന്നും ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിധിക്ക് പിന്നാലെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി പ്രതികരിച്ചു.

നേരത്തെ നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി. പി ദിവ്യക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്നു. 

ദിവ്യക്ക് പാർട്ടി നിർദ്ദേശം നൽകില്ലെന്ന് എംവി ഗോവിന്ദൻ; കീഴടങ്ങുന്നത് വ്യക്തിപരമായ തീരുമാനമെന്നും നിലപാട്

 

 

By admin