ഹൈദരാബാദ്: മകൻ മരിച്ചതാണെന്ന് അറിയാതെ കാഴ്ചപരിമിതരായ വയോധിക ദമ്പതികൾ മൃതദേഹത്തോടൊപ്പം കഴിഞ്ഞത് നാല് ദിവസം. ഹൈദരാബാദിലെ കാഴ്ചപരിമിതിയുള്ളവരുടെ കോളനിയിലാണ് സംഭവം. ഇവിടുത്തെ താമസക്കാരായ വയോധികദമ്പതികളുടെ 30കാരനായ മകനാണ് മരിച്ചത്.
മൃതദേഹത്തിൽ നിന്നുള്ള ദുർഗന്ധം പുറത്തുവന്നത് അയൽക്കാർ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മകൻ ഉറങ്ങുകയാണെന്ന് കരുതി ഇവർ ഭക്ഷണം കഴിക്കാനായി വിളിച്ചുണർത്താൻ പലപ്പോഴായി ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു.
അയൽക്കാർ വിവരമറിയിച്ച് പൊലീസ് എത്തുമ്പോൾ കാഴ്ചപരിമിതരായ ദമ്പതികൾ അർധ ബോധാവസ്ഥയിലായിരുന്നു. പൊലീസാണ് ഇവർക്ക് ഭക്ഷണവും വെള്ളവും നൽകിയത്. ഇവരുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് മകനായിരുന്നു. 
നാലോ അഞ്ചോ ദിവസം മുമ്പ് ഉറക്കത്തിലാകാം മകൻ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ദമ്പതികളുടെ മറ്റൊരു മകൻ ഹൈദരാബാദിൽ തന്നെ താമസിക്കുന്നുണ്ട്. മാതാപിതാക്കളെ ഇയാളുടെ സംരക്ഷണത്തിലേക്ക് മാറ്റി.

By admin

Leave a Reply

Your email address will not be published. Required fields are marked *