തൃശൂര്‍: തൃശൂര്‍ പൂരവിവാദത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്ലീസ് മൂവ് ഔട്ട് എന്ന് പറഞ്ഞ ശേഷം സുരേഷ് ഗോപി മുന്നോട്ട് നീങ്ങുകയായിരുന്നു.
തൃശൂര്‍ പൂരസ്ഥലത്ത് ആംബുലന്‍സില്‍ പോയിട്ടില്ല. ഞാന്‍ ബി.ജെ.പി. ജില്ലാ പ്രസിഡന്റിന്റെ കാറിലാണ് പോയത്. ആംബുലന്‍സില്‍ വന്നത് കണ്ടെന്നത് മായക്കാഴ്ചയാണ്. പൂരം കലക്കലില്‍ ഇപ്പോഴത്തെ അന്വേഷണം ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ പരിദേവനം മാത്രമാണെന്നും സുരേഷ് ഗോപി ചേലക്കരയില്‍ എന്‍.ഡി.എ. മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രതികരിച്ചു.