മുംബൈ: ദീപാവലി, ഛത് പൂജ ഉത്സവ സീസണായത് കൊണ്ട് വെസ്റ്റേണ്‍ റെയില്‍വേ 200 പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു. ഇന്നു മുതല്‍ 120 ലക്ഷം ട്രെയിനുകള്‍ ഓടുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ഇതില്‍ നാല്‍പതോളം ട്രെയിനുകള്‍ മുംബൈ ഡിവിഷനിലാണ്.
ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഒഡീഷ പാന്‍ഡിനേക്കുള്ള 22 ട്രെയിനുകള്‍ മുംബൈയില്‍ നിന്നുണ്ടാകും. ഉത്സവ തിരക്കും യാത്രക്കാരുടെ ആവശ്യവും പരിഗണിച്ച് നിരവധി അധിക കോച്ചുകളും അനുവദിച്ചിട്ടുണ്ട്.
ഈസ്റ്റേണ്‍ റെയില്‍വേ 50 അധിക ട്രെയിനുകള്‍ ഓടിക്കും. അധികമായി 400 സേവനങ്ങളാണ് നടത്തുക. കഴിഞ്ഞ വര്‍ഷം 33 സ്‌പെഷ്യല്‍ ട്രെയിനുകളാണ് ദീപാവലി സീസണില്‍ ഈസ്റ്റേണ്‍ റെയില്‍വേ സര്‍വീസ് നടത്തിയത്.