കണ്ണൂര്‍: ദിവ്യയെ സംരക്ഷിക്കുന്നത് സി.പി.എമ്മാണെന്ന് പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
പോലീസിന് എത്രയോ മുമ്പ് ദിവ്യയെ അറസ്റ്റ് ചെയ്യാമായിരുന്നു. ദിവ്യയെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ്. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ കൂടെയാണെന്ന് പ്രഖ്യാപിച്ചവര്‍ തന്നെ പ്രതിയെ സംരക്ഷിക്കുകയാണ്.
ദിവ്യയ്ക്ക് സംരക്ഷണം ഒരുക്കുന്നത് സി.പി.എമ്മാണ്. നീതിന്യായ സംവിധാനം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സതീശന്‍ പറഞ്ഞു.