കുവൈത്ത്: കുവൈത്ത് മതകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനും, ഖുർആൻ ഹാഫിളും, പണ്ഡിതനുമായ ഹാഫിസ് മുഹമ്മദ് അസ്‌ലം എഴുതി തയ്യാറാക്കിയ ഖുർആൻ പാരായണ വിധികൾ എന്ന പുസ്തകം മസ്ജിദ് കബീർ ഇമാം ശൈഖ് ഉമറുൽ ദംഖി അബ്ദുറസാഖ് കുലൈബിന് നൽകി പ്രകാശനം ചെയ്തു.
വിശുദ്ധ ഗ്രന്ഥമായ ഖുർആൻ പാരായണ വുമായി ബന്ധപ്പെട്ട് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട നിയമങ്ങളും, മാർഗങ്ങളും പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. ഓരോ അധ്യായവും ഗ്രന്ഥകാരൻ തന്നെ വിവരിക്കുന്ന വീഡിയോ ക്ലാസ്സുകൾ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യൂട്യൂബില്‍ ലഭിക്കും.
കെകെഐസി പബ്ലിക്കേഷൻ വിങ്ങുമായി ബന്ധപ്പെട്ടാൽ പുസ്തകം ലഭിക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.