കോഴിക്കോട്: തലക്കുളത്തൂര്‍ അണ്ടിക്കോട് സി.പി.ആര്‍. ചിക്കന്‍ സ്റ്റാളില്‍ ചത്ത കോഴികളെ വില്‍പ്പനയ്ക്ക് വച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസ് എടുത്തിരുന്നു.
സംസ്ഥാന പൊലീസ് മേധാവി, ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എന്നിവരില്‍ നിന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മാംസ കടകളിലും മറ്റും നിരന്തരം മിന്നല്‍ പരിശോധനകള്‍ നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി.