സ്റ്റാഫ് പ്രതിനിധി അമ്പിളി രാജേഷ് സ്വാഗതം ആശംസിച്ചു. മുഖ്യാതിഥി, കേരള ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡൻ്റ്, കേരള സ്പോർട്സ് അസോസിയേഷൻ മെമ്പേഴ്സ് സോഷ്യൽ വെൽഫയർ കോപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി, കേരള ജിംനാസ്റ്റിക് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രശസ്തനായ പി. മോഹൻദാസ് പരിപാടി ഉദ്ഘാടനം ചെയ്തു.
കരാട്ടെ കേരള അസോസിയേഷൻ ചെയർമാൻ, വേൾഡ് കരാട്ടെ ഫെഡറേഷൻ റഫറി, ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിൽ പ്രശസ്തനായ ഡോ. ഷാജി എസ്. കൊട്ടാരം, ജസ്റ്റിൻ ജോർജ്ജ്, സെക്രട്ടറി, ജിംനാസ്റ്റിക് അസോസിയേഷൻ, സജീവ് എസ്.നായർ എക്സിക്യൂട്ടിവ് കമ്മറ്റി മെമ്പർ, കേരള ജിംനാസ്റ്റിക് അസോസിയേഷൻ എന്നിവർ ആശംസകൾ നേർന്നു.
സ്റ്റേറ്റ് ജഡ്ജ്, സൂരജ് ജിംനാസ്റ്റിക് പ്രകടനങ്ങൾ വിലയിരുത്തി. ആവേശകരമായ ജിംനാസ്റ്റിക് പ്രകടനങ്ങൾക്കു ശേഷം ജേതാക്കൾക്ക് ഗോൾഡ് മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ശ്രവ്യ, ശ്രേയ എന്നിവർ ജിംനാസ്റ്റിക് അസോസിയേഷൻ്റെ പ്രത്യേക അനുമോദനത്തിനും അംഗീകാരത്തിനും അർഹരായി.
ജിംനാസ്റ്റിക് അസോസിയേഷൻ്റെ ഉപഹാരം മുഖ്യാതിഥി പി.മോഹൻദാസ് നൽകി.വൈസ് പ്രിൻസിപ്പാൾ സുജ ബാബു നന്ദി രേഖപ്പെടുത്തി.