കേരള ഹൈക്കോടതിക്ക് 5 പുതിയ ജഡ്ജിമാർ കൂടി, രാവിലെ സത്യപ്രതിജ്ഞ; ഹൈക്കോടതിയിൽ ജഡ്ജിമാരുടെ എണ്ണം 45 ആകും

കൊച്ചി: കേരള ഹൈക്കോടതിയിൽ അഞ്ച് അഡീഷണൽ ജഡ്ജിമാർ ഇന്ന് രാവിലെ പത്ത് മണിക്ക് സത്യപ്രതി‍ജ്ഞ ചെയ്യും. ഹൈക്കോടതി രജിസ്ട്രാർ ജനറൽ പി കൃഷ്ണകുമാർ,ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ കെ വി ജയകുമാർ,കോഴിക്കോട് പ്രിൻസിപ്പൽ ജില്ല ആന്റ് സെഷൻസ് ജഡ്ജി എസ് മുരളികൃഷ്ണ,ഹൈക്കോടതിയിലെ ജില്ല ജുഡീഷ്യറി ജോബിൻ സെബാസ്റ്റ്യൻ, തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ല ആന്റ് സെഷൻസ് ജഡ്ജി പി വി ബാലകൃഷ്ണൻ എന്നിവരാണ് ഹൈക്കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്യുക.

‘കേസെടുക്കാന്‍ പാടുപെട്ടോ?’, ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്‌സോ കേസ് നടപടികള്‍ക്ക് ഹൈക്കോടതി സ്‌റ്റേ

സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്ത 5 പേരെ നിയമിച്ച് രാഷ്ട്രപതി നേരത്തെ വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഈ അഞ്ചുപേരും സത്യപ്രതി‍ജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞ ചടങ്ങിൽ ചീഫ് ജസ്റ്റിസ് ഇവർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇതോടെ ഹൈക്കോടതിയിൽ ജഡ്ജിമാരുടെ എണ്ണം 45 ആയി ഉയരും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin