തിരുവനന്തപുരം: തിരുവനന്തപുരത്തെ അതിഥി തൊഴിലാളിയുടെ മരണത്തിനെക്കുറിച്ചുള്ള പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ്. ഹോട്ടല്‍ ഉടമ മര്‍ദ്ദിച്ചതാണെന്നും ശമ്പളം നല്‍കിയില്ലെന്നുമുള്ള സഹോദരന്റെ പരാതിയില്‍ കഴമ്പില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ കഴമ്പില്ലെന്നും അലാം അലി മരിച്ചത് ട്രെയിന്‍ തട്ടിയാണെന്നും പൊലീസ് വ്യക്തമാക്കി.
ട്രെയിന്‍ തട്ടിയാണ് അപകടമെന്നും ലോക്കോ പൈലറ്റ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അനാറുല്‍ ഇസ്ലാമിന്റെ ആരോപണങ്ങള്‍ കടയുടമയും തള്ളി. ജോലിക്ക് കൃതമായി ശമ്പളം നല്‍കിയിരുന്നു എന്നും കടയുടമ പറയുന്നു. അസം സ്വദേശി അനാറുല്‍ ഇസ്ലാമിന്റെ കരഞ്ഞു കൊണ്ടുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് പൊലീസ് മൊഴിയെടുക്കാന്‍ വിളിപ്പിച്ചിച്ചത്. സഹോദരന്റെ മരണത്തില്‍ നീതി തേടിയാണ് ഈ യുവാവ് മൂന്നുമാസമായി പൊലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങുകയായിരുന്നു.
ഓഗസ്റ്റ് ഏഴിനാണ് അതിഥി തൊഴിലാളിയായ അസം സ്വദേശി അലാം അലിയുടെ മൃതദേഹം കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വേ ട്രാക്കില്‍ മകണ്ടെത്തിയത്. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് അലാം ജോലി ചെയ്തിരുന്ന ഹോട്ടലിന്റെ ഉടമസ്ഥന്‍ മര്‍ദിച്ചിരുന്നതായി സഹോദരന്‍ അനറുല്‍ ഇസ്ലാം ആരോപിച്ചിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് അലാം അലി പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. പരാതി നല്‍കിയതിന് പിന്നാലെ ഹോട്ടല്‍ ഉടമ അലാമിനെ പുറത്തക്കിയെന്നും അനാറുല്‍ ഇസ്ലാം പറഞ്ഞിരുന്നു.
സഹോദരന്റെ മരണത്തിന് പിന്നാലെ കഴിഞ്ഞ മൂന്നുമാസമായി പേട്ട പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങിയിട്ടും പോലീസ് നടപടിയെടുക്കാന്‍ തയ്യാറായില്ലെന്ന് അനാറുല്‍ ഇസ്ലാം ആരോപിച്ചു. സമൂഹ മാധ്യമങ്ങള്‍ വിഷയം ചര്‍ച്ചയായതോടെയാണ് പൊലീസ് മൊഴിയെടുക്കാന്‍ വിളിച്ചത്. നിരവധി യൂട്യൂബ് ചാനലുകള്‍ അനാറുല്‍ ഇസ്ലാമിന്റെ ഇന്റര്‍വ്യുകള്‍ എടുത്തിരുന്നു. അതിഥി തൊഴിലാളി ആയതുകൊണ്ടാണ് പൊലീസിന്റെ അനസ്ഥയെന്ന് അനാറുല്‍ ആരോപിച്ചിരുന്നു.