+2 വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം;കസ്റ്റഡിയിലുള്ളവരിൽ നിന്ന് കണ്ടെത്തിയത് മാരകായുധങ്ങൾ
പാലക്കാട് കൂറ്റനാട് പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കസ്റ്റഡിയിലുള്ളവരിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി പൊലീസ്. ക്വട്ടേഷൻ സംഘങ്ങൾ ഉപയോഗിക്കുന്ന മാരകായുധങ്ങളാണ് വിദ്യാ൪ത്ഥികളിൽ നിന്ന് പിടിച്ചെടുത്തത്. കലോത്സവവുമായി ബന്ധപ്പെട്ട ത൪ക്കമാണ് സംഘ൪ഷത്തിൽ കലാശിച്ചത്.