ഡല്‍ഹി: കഴിഞ്ഞ 10 വര്‍ഷമായി ഡല്‍ഹിയിലെ ജനങ്ങളെ സത്യസന്ധമായാണ് ആം ആദ്മി സര്‍ക്കാര്‍ സേവിച്ചതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍. രാജ്യത്തെ മറ്റൊരു കക്ഷിയും ചെയ്യാത്ത നിരവധി ജോലികള്‍ എഎപി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ‘പദയാത്ര’ പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്ക് വോട്ട് ചെയ്യരുതെന്നും മുന്‍ ഡല്‍ഹി മുഖ്യമന്ത്രി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
നിങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്താല്‍ നിങ്ങളുടെ ബില്ലുകള്‍ അടയ്ക്കണോ അതോ നിങ്ങളുടെ കുട്ടികളെ പരിപാലിക്കണോ എന്ന് നിങ്ങള്‍ക്ക് ചിന്തിക്കേണ്ടിവരുമെന്ന് കെജ്രിവാള്‍ പറഞ്ഞു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി തോല്‍ക്കുമെന്ന് കെജ്രിവാളിന് അറിയാമെന്നും അതിനാലാണ് തന്റെ സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ച് ജനങ്ങളുടെ മനസ്സില്‍ ഭയം സൃഷ്ടിക്കുന്നതെന്നും ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ അവകാശപ്പെട്ടു.
ഡല്‍ഹിയില്‍ എഎപി അധികാരത്തിലെത്തിയാല്‍ ഡല്‍ഹി സര്‍ക്കാരിന്റെ വൈദ്യുതി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്ത്രീകള്‍ക്കുള്ള ബസ് യാത്ര തുടങ്ങിയ സൗജന്യ പദ്ധതികള്‍ ബിജെപി നിര്‍ത്തലാക്കുമെന്നും കെജ്രിവാള്‍ ആരോപിച്ചു.
ഇപ്പോള്‍ ഡല്‍ഹി നിവാസികള്‍ക്ക് സീറോ ഇലക്ട്രിസിറ്റി ബില്ലുകള്‍ സാധാരണമായി മാറിയിരിക്കുന്നു. മറ്റൊരു സംസ്ഥാനത്തിനും അഭിമാനിക്കാന്‍ കഴിയാത്ത കാര്യമാണ് ഇത്.
എഎപി അധികാരത്തില്‍ വരുന്നതിനുമുമ്പ് വൈദ്യുതി ബില്ലുകള്‍ പലപ്പോഴും 10,000 രൂപ വരെ എത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.