പാലക്കാട്: സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി ഓടി നടക്കുന്നയാളല്ല താനെന്നും തന്നെ സ്ഥാനാര്‍ഥി മോഹിയായി ചിത്രീകരിക്കുന്നത് സങ്കടകരമാണെന്നും ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രന്‍. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടതാണ്. എം.എല്‍.എയാകുകയും എം.പിയാകുകയുമാണ് ജീവിതത്തിലെ ഏറ്റവും വലിയ ആവശ്യമെന്ന് കരുതുന്ന ആളല്ല ഞാന്‍.
പത്ത് പേരില്ലാത്ത കാലത്ത് പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് കേരളത്തില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രിയെ സൃഷ്ടിക്കുന്നതുവരെ ഈ ആരോഗ്യം നിലനിര്‍ത്തണമേ എന്നാണ് എന്റെ പ്രാര്‍ഥന.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളിലും പാര്‍ലമെന്റ് മണ്ഡലത്തിലും എല്ലാ ദിവസവും പ്രവര്‍ത്തിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.