കാസർകോട്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദ്ദിഖലി ശിഹാബ് തങ്ങൾക്കെതിരെ സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസ്താവന അപഹാസ്യവുംഅടിസ്ഥാന രഹിതവുമെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം എ.സലാം.
സാദിഖലി തങ്ങളെ വിമര്‍ശിച്ചും, പാണക്കാട് കുടുംബത്തിന്റെ യശസ് ഇല്ലാതാക്കിയും മാത്രമേ മുസ്ലീം ലീഗിനെ നശിപ്പിക്കാന്‍ കഴിയൂവെന്നാണ് ചില രാഷ്ട്രീയ തമ്പുരാക്കന്മാര്‍ കരുതുന്നതെന്ന് സലാം പറഞ്ഞു.
ഗ്രഹണസമയത്ത് ഞാഞ്ഞൂലിനും വിഷം വയ്ക്കുമെന്ന പ്രയോഗം കേട്ടിട്ടുണ്ട്. എല്ലാ തിരഞ്ഞെടുപ്പുകാലത്തും ഈ ഞാഞ്ഞൂലുകള്‍ രംഗപ്രവേശം ചെയ്യും. സാദിഖലി തങ്ങൾക്കെതിരെ പറഞ്ഞാൽ കണ്ടില്ല, കേട്ടില്ലയെന്ന് പറഞ്ഞ് ലീഗിന് അടങ്ങിയിരിക്കാൻ സാധിക്കില്ലെന്നും പി.എം എ സലാം കാസർകോട് പറഞ്ഞു.