ചെന്നൈ : യുഎസ് വീസയ്ക്കായി അപേക്ഷിക്കുന്നവർക്ക് വ്യാജ വിദ്യാഭ്യാസരേഖകളും തൊഴിൽപരിചയസർട്ടിഫിക്കറ്റും തയ്യാറാക്കികൊടുത്ത രണ്ടുപേരെ ചെന്നൈയിൽ പൊലീസ് അറസ്റ്റുചെയ്തു. ഹൈദരാബാദിലെ ഡ്രീം ഫോർ ഓവർസീസ് കൺസൽറ്റൻസി സ്ഥാപനത്തിന്റെ ഉടമ ബാലാനന്ദേശ്വര റാവു, കൂട്ടാളി കോപ്സെ മഹേഷ് എന്നിവരെയാണ് ചെന്നൈയിൽനിന്നുളള പൊലിസ് സംഘം അറസ്റ്റുചെയ്തത്. യുഎസ് കോൺസുലേറ്റിന് വേണ്ടി വിദേശകുറ്റാന്വേഷണ ഏജൻസി നൽകിയ പരാതിയിലാണ് നടപടി. ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കൽ ആൻഡ് മാനേജ്‌മെന്റ് നൽകിയ ഹോട്ടൽ മാനേജ്‌മെന്റിലെ ഡിപ്ലോമ സർട്ടിഫിക്കറ്റും മാരിയട്ട് ഹോട്ടൽ ആൻഡ് കൺവെൻഷൻ സെന്ററിൽ നിന്നുള്ള വ്യാജ തൊഴിൽപരിചയസർട്ടിഫിക്കറ്റും കാണിച്ച് യുഎസ് തൊഴിൽവീസ നേടാൻശ്രമിച്ച അജയ് ഭണ്ഡാരിയ എന്നയാൾ പിടിയിലായിരുന്നു.
യുഎസ് കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തിൽ വ്യാജരേഖകൾ നേടിയതായി ഇയാൾ സമ്മതിക്കുകയും ഹൈദരാബാദിലെ ഡ്രീം ഫോർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് അഞ്ച് ലക്ഷംരൂപ നൽകിയാണ് വ്യാജരേഖകൾ വാങ്ങിയതെന്നും ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തിരുന്നു.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *