കൊച്ചി: എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ കോളജില്‍ ഹാജരാകുന്നില്ലെന്നും ക്ലാസില്‍ കയറാത്തതിന്റെ കാരണം അറിയിച്ചില്ലെങ്കില്‍ കോളജില്‍നിന്നും പുറത്താക്കുമെന്നു ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ക്ക് മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ നോട്ടീസ് നല്‍കി.
എക്‌സിറ്റ് ഓപ്ഷന്‍ എടുക്കുകയാണെന്ന് ആര്‍ഷോ കോളജിനെ അറിയിച്ചു. എന്നാല്‍, ആറ് സെമസ്റ്ററും കൃത്യമായി പാസാകുകയും ഹാജര്‍ ഉണ്ടാകുകയും ചെയ്താല്‍ മാത്രമേ വിദ്യാര്‍ഥിക്ക് എക്‌സിറ്റ് ഓപ്ഷന്‍ നല്‍കുക. എന്നാല്‍, ആര്‍ഷോ പരീക്ഷ കൃത്യമായി പാസായിട്ടില്ല. കോളജ് അധികൃതര്‍ സര്‍വകലാശാലയോട് ഇക്കാര്യത്തില്‍ അഭിപ്രായം തേടി.