പയ്യന്നൂർ: രാമന്തളി കുരിശ് മുക്കിൽ നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറി രണ്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ അപകടം. തൊഴിലുറപ്പ് തൊഴിലാളികളായ പി.വി.ശോഭ (55), ടി. വി.യശോദ (60) എന്നിവരാണ് മരിച്ചത്. മറ്റൊരു തൊഴിലാളിയായ ലേഖ (50) സാരമായ പരിക്കുകളാടെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്.
നിയന്ത്രണം വിട്ട വാഹനം ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെയും കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രണ്ടു പേരെ രക്ഷിക്കാനായില്ല.