തൃശൂര്‍: ഗുരുവായൂര്‍ കിഴക്ക നടയിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്നും വാങ്ങിയ മസാലദോശയില്‍ ചത്ത പഴുതാരയെ കണ്ടെത്തി.
പാവറട്ടി സ്വദേശികളായ കുടുംബത്തിനാണ് മസാല ദോശയില്‍ ചത്ത പഴുതാരയെ ലഭിച്ചത്. ഹോട്ടല്‍ അധികൃതരെ വിവരമറിയിച്ചെങ്കിലും ഇവര്‍ നടപടി സ്വീകരിക്കാന്‍ തയാറായില്ല.
തുടര്‍ന്ന് പരാതിക്കാര്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിക്കുകയും ആരോഗ്യ വിഭാഗം ഹോട്ടല്‍ അടപ്പിക്കുകയുമായിരുന്നു. പിഴ ഈടാക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.