ഡല്‍ഹി: ഡല്‍ഹിയില്‍ തലപൊക്കി ലോറന്‍സ് ബിഷ്ണോയിയുടെ എതിരാളി സംഘവും. കഴിഞ്ഞ ദിവസം വ്യവസായിയുടെ വീടിന് നേരെ വെടിയുതിര്‍ത്തത് ബംബിഹ സംഘമാണെന്നാണ് റിപ്പോര്‍ട്ട്.
ബംബിഹ സംഘത്തിലെ കൗശല്‍ ചൗധരിയുടെ പേരിലുള്ള ഭീഷണി സന്ദേശം സ്ഥലത്തു നിന്നും ലഭിച്ചിട്ടുണ്ട്.
ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ ശനിയാഴ്ച വൈകുന്നേരമാണ് ഡല്‍ഹിയിലെ റാണി ബാഗ് ഏരിയയിലെ ഒരു ബിസിനസുകാരന്റെ വീടിന് പുറത്ത് വെടിയുതിര്‍ത്തത്.
കേസില്‍ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്. പൊലീസ് സംഘം സംഭവസ്ഥലം പരിശോധിച്ചു, ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റവാളികളെ തിരിച്ചറിയാനും പിടികൂടാനുമുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഡിസിപി സച്ചിന്‍ ശര്‍മ്മ പറഞ്ഞു.