ചേലക്കര: ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്.വിജയിക്കേണ്ടതിന്റെ ആവശ്യകതയും രമ്യക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ടും ലോയേഴ്‌സ് കോണ്‍ഗ്രസ്.
ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.അജി, അഡ്വ.എല്‍ദോപൂക്കുന്നേല്‍, അഡ്വ.ജോസ് മേച്ചേരി, അഡ്വ.എന്‍.സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് വോട്ട് തേടി വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമായി എത്തിയത്.
ലോയേഴ്‌സ് കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ കെ.പി.സി.സി ജന.സെക്രട്ടറി അഡ്വ.നിയാസ് ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.എല്‍ദോപൂക്കുന്നേല്‍ അധ്യക്ഷതവഹിച്ചു. അഡ്വ. ഹസന്‍കുട്ടി, അഡ്വ.പ്രശാന്ത് കുന്നത്ത് എന്നിവര്‍ പ്രസംഗിച്ചു.