കൊച്ചി: 75 ലക്ഷത്തിലധികം ആഭ്യന്തര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലേക്കു സംസ്ഥാനത്തെ അമ്യൂസ്‌മെന്റ് മേഖലവളര്‍ന്നുവെന്നു ഐ.എ.എ.പി.ഐ ഡയറക്ടറും ദക്ഷിണ മേഖല ചെയര്‍മാനുമായ എ.ഐ ഷാലിമാര്‍. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് അമ്യൂസ്‌മെന്റ് പാര്‍ക്ക്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (ഐ.എ.എപിഐ) സംഘടിപ്പിച്ച ‘കേരള മെമ്പര്‍ മീറ്റില്‍’ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമ്യൂസ്‌മെന്റ് പാര്‍ക്ക്, തീം പാര്‍ക്ക്, വാട്ടര്‍ പാര്‍ക്ക്, സ്‌നോ പാര്‍ക്ക്, അഡ്വഞ്ചര്‍ പാര്‍ക്ക്, ഇന്‍ഡോര്‍ അമ്യൂസ്‌മെന്റ് സെന്ററുകള്‍ ഇന്ത്യയിലെ ഗെയിംസ് സോണ്‍ എന്നിവയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ രൂപീകരിച്ച സംഘനയാണ് ഐ.എ.എപിഐ.
അമ്യൂസ്‌മെന്റ്  വ്യവസായം അഭിമുഖീകരിക്കുന്ന കാതലായ പ്രശ്‌നങ്ങള്‍ മനസിലാക്കുക, കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളിലെ ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സ്വീകരിക്കുക, സംസ്ഥാനത്തെ അംഗങ്ങളുമായി ബന്ധപ്പെടുക തുടങ്ങിയവയാണു മീറ്റിന്റെ ലക്ഷ്യമെന്ന് ഐഎഎപിഐ ഡയറക്ടറും മെമ്പര്‍ഷിപ്പ് ചെയര്‍മാനുമായ മനീഷ് വര്‍മ പറഞ്ഞു. രാജ്യത്തെ ആഭ്യന്തര ടൂറിസം വികസിപ്പിക്കുന്നതില്‍ അമ്യൂസ്‌മെന്റ്, തീം പാര്‍ക്ക് വ്യവസായം പ്രധാന പ്രേരകമായി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതിഥികള്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുക, സംസ്ഥാനത്തെ ആഭ്യന്തര വിനോദസഞ്ചാരത്തിലെ പ്രധാന ചാലകമായി അമ്യൂസ്‌മെന്റ് പാര്‍ക്കുകളെ മാറ്റുക, തീം പാര്‍ക്കു  പ്രോത്സാഹിപ്പിക്കക സംസ്ഥാന ടൂറിസം ബോര്‍ഡിന്റെ പിന്തുണ, അംഗങ്ങളുടെ സേവനങ്ങള്‍ വര്‍ധിപ്പിക്കുക, അമ്യൂസ്‌മെന്റ് മേഖലയെ പ്രോത്സാഹിപ്പിക്കുക എന്നീ വിഷയങ്ങളിലും ചര്‍ച്ച നടന്നു.
സംസ്ഥസ്ഥാനത്തുടനീളമുള്ള 80ലധികം പ്രതിനിധികള്‍ പങ്കെടുത്ത മീറ്റില്‍ നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എന്‍എസ്‌സിഐ) പരിശീലകന്റെ നേതൃത്വത്തില്‍ ഫയര്‍ സേഫ്റ്റി, ഫസ്റ്റ് എയ്ഡ്, സിപിആര്‍ എന്നിവയെക്കുറിച്ചുള്ള തത്സമയ പ്രദര്‍ശനവും നടന്നു. 
ഫയര്‍ സേഫ്റ്റി, ഫസ്റ്റ് എയ്ഡ്, സി.പി.ആര്‍, വാട്ടര്‍ പാര്‍ക്കിലെ ലൈഫ് ഗാര്‍ഡിന്റെ പ്രാധാന്യവും, സേവന നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പ്രാദേശിക പരിശീലന പരിപാടി സംഘടിപ്പിച്ചത്.
ആതിഥ്യമര്യാദ, ജീവനക്കാരുടെ അവബോധം വര്‍ധിപ്പിക്കുക,  ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുക തുടങ്ങിയ വിഷയങ്ങളിലും നടന്ന പരിശീലന ക്ലാസുകള്‍ക്ക് മികച്ച പ്രതികരണമാണു ലഭിച്ചതെന്നു സംഘാടകര്‍ അറിയിച്ചു.
ഇന്ത്യയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, തീം പാര്‍ക്കുകള്‍, വാട്ടര്‍ പാര്‍ക്കുകള്‍, ഇന്‍ഡോര്‍ അമ്യൂസ്‌മെന്റ് സെന്റര്‍ എന്നിവയുടെ താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു അപെക്‌സ് ബോഡിയാണ് ഐഎഎപിഐ എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് അമ്യൂസ്‌മെന്റ് പാര്‍ക്ക്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്.
1999ല്‍ സ്ഥാപിതമായ സംഘനയില്‍ പാര്‍ക്ക് ഓപ്പറേറ്റര്‍മാര്‍,  ഉപകരണ നിര്‍മാതാക്കള്‍, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ഉള്‍പ്പെടെ സ്വകാര്യ മേഖലകളില്‍ നിന്ന് 514ല്‍ അധികം അംഗങ്ങളാണുള്ളത്. അമ്യൂസ്‌മെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ അന്താരാഷ്ട്ര സ്ഥാപനങ്ങളും ഐഎഎപിഐ അംഗീകരിക്കുകയും അഫിലിയേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *