മനാമ :ബഹ്‌റൈനിലെ നേഴ്‌സുമാരുടെ ഏറ്റവും വലിയ ഫാമിലി കൂട്ടായ്മ ആയ യുഎന്‍എ- നേഴ്സസ് ഫാമിലി.കിംഗ് ഹമദ് യൂണിവേഴ്സിറ്റി ആശുപത്രിയുമായി ചേർന്ന് നവംബര് ഒന്ന് വെള്ളിയാഴ്ചയാണ് പരിപാടി ആസുത്രണം ചെയ്തിട്ടുള്ളത്.
ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ തദവസരത്തിൽ പരിപാടിയിൽ പങ്കെടുക്കും.
സമസ്ത മേഖലകളിലെയും ആളുകൾക്കിടയിൽ രക്ത ദാനത്തിന്റെ പ്രാധ്യാന്യം അറിയിക്കാൻ കൂടി വേണ്ടിയാണു ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്.
എല്ലാ മേഘലയിലുള്ളവർക്കും സഹായകരമാവുന്ന സേവന പരിപാടികളുടെ തുടക്കമായാണ് രക്തദാനം നടത്തുന്നത് എന്ന് സംഘാടക സമിതി അറിയിച്ചു .
പരിപാടിയിൽ എല്ലാവരുടെയും സാന്നിധ്യം ഉണ്ടാവണമെന്ന് യുഎന്‍എ- നേഴ്സസ് ഫാമിലി ബഹ്‌റൈൻ പ്രസിഡന്റ് ജിബി ജോൺ. സെക്രട്ടറി അരുൺജിത്ത് എന്നിവർ അറിയിച്ചു.