കോട്ടയം: ദീപാവലി യാത്രാത്തിരക്കു പരിഹരിക്കാന്‍ കേരളത്തിലേക്കുള്‍പ്പെടെ കര്‍ണാടക ആര്‍.ടി.സിയുടെ പ്രത്യേക ബസ് സര്‍വീസുകള്‍. കെ.എസ്.ആര്‍.ടി.സിക്ക് വെല്ലുവിളിയാകുമോ?.. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നട്ടലെത്താന്‍ കാത്തു നില്‍ക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതാണു കര്‍ണാടക ആര്‍.ടി.സിയുടെ നടപടി. ഈ മാസം 31 മുതല്‍ നവംബര്‍ 2 വരെയാണ് പ്രത്യേക സര്‍വീസുകള്‍. 2000 ബസുകളാണ് കേരളം ഉൾപ്പെടെ വിവിധ ഇടങ്ങളിലേക്കായി സര്‍വീസ് നടത്തുക.
കേരളത്തില്‍ പാലക്കാട്, തൃശൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കാണു കര്‍ണാടക ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുക. ശാന്തിനഗര്‍ ഡിപ്പോയില്‍ നിന്നാണു കേരളത്തിലേക്കുള്ള ബസുകള്‍ സര്‍വീസ് ആരംഭിക്കുക. മുന്‍പൊന്നും കേരളത്തിലേക്കു സ്‌പെഷല്‍ സര്‍വീസ് നടത്താന്‍ കര്‍ണാടക ആര്‍.ടി.സി. തയാറായിരുന്നില്ല.
ഒരു സ്‌പെഷല്‍ ട്രെയിന്‍ റെയില്‍വേ പ്രഖ്യാപിച്ചതു മാറ്റി നിര്‍ത്തിയാല്‍ സ്വകാര്യ അന്തര്‍സംസ്ഥാന ബസ് സര്‍വീസും കെ.എസ്.ആര്‍.ടി.സിയുടെ സ്‌പെഷല്‍ സര്‍വീസുകളും മത്രമായിരുന്നു യാത്രക്കാര്‍ക്ക് ആശ്രമം. സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ടിക്കറ്റ് ബുക്കിങ് തീരുന്ന അവസ്ഥയുണ്ട്. കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ പര്യാപ്തമല്ലാതെ വരുകയും ചെയ്യുന്നതോടെ വന്‍ തുക നല്‍കി അന്തര്‍സംസ്ഥാന ബസുകളില്‍ യാത്രചെയ്യേണ്ട അവസ്ഥയാണ്.
ദീപാവലി, കര്‍ണ്ണാടക രാജ്യോത്സവ, എന്നിവയും തുടര്‍ന്ന് ശനിയും ഞായറും വരുന്നതിനാല്‍ നാലു ദിവസം അവധി കിട്ടും. അതുകൊണ്ടു തന്നെ നാട്ടിലേക്ക് മടങ്ങാനും അവിടെ കുടുംബത്തോടൊത്ത് ആഘോഷിക്കുവാനുമാണ് പലരും താല്പര്യപ്പെടുന്നത്.
സ്ഥിരം ബസ് സര്‍വീസുകളിലും ട്രെയിനുകളിലും ടിക്കറ്റുകള്‍ ആഴ്ചകള്‍ക്കു മുന്‍പ് തന്നെ വിറ്റുതീര്‍ന്നിരുന്നു. തുടര്‍ന്ന് പലരും നാട്ടിലേക്ക് എങ്ങനെ പോകണമെന്ന ആശങ്കയിലായിരുന്നു. വിവിധ റെയില്‍വേ സോണുകള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചത് ആശ്വാസം നല്‍കി.
അധിക ബസുകള്‍ പ്രഖ്യാപിച്ചതു കൂടാതെ,മുന്‍കൂട്ടി ബുക്ക് ചെയ്തു പോകുന്ന യാത്രക്കാര്‍ക്ക് പ്രത്യേക കിഴിവുകളുംകര്‍ണാടക ആര്‍.ടി.സി പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റ ടിക്കറ്റില്‍ നാലോ അതിലധികമോ യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ നിരക്കില്‍ 5% കിഴിവ് നല്കും. ബംഗളൂരില്‍ നിന്ന് നാട്ടിലേക്കും തിരികെയുമുള്ള യാത്ര ഒരുമിച്ച് ബുക്ക് ചെയ്താല്‍ മടക്കയാത്രാ ടിക്കറ്റില്‍ 10% കിഴിവ് നല്‍കും.