പൊനാനി: നഗരത്തിലെ പ്രധാന റോഡുകളും മിക്കവാറും എല്ലാ മുൻസിപ്പൽ റോഡുകളും തകർന്ന് തരിപ്പണമായി ജനങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥക്ക് പരിഹാരം കാണുമെന്ന എം.എൽ.എയുടെയും നഗരസഭയും വാക്ക് പാലിക്കണമെന്ന് 36 -ാം വാർഡ് കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു.
പൊന്നാനിയിൽ മാസങ്ങളായി യാത്ര ദുസ്സഹമായിരിക്കുന്നു. റോഡുകളുടെ തകർച്ചയും നിത്യസംഭവമായിരിക്കുന്ന ടൗണിലെ ഗതാഗത കുരുക്കും പരിഹരിക്കണം. ടൗണിലെ ഗതാഗത കുരുക്കിന് ശ്വാസത പരിഹാരം കാണുവാൻ അങ്ങാടിപ്പാലം വീതി കൂട്ടി പുനർ നിർമ്മിക്കുമെന്ന വാഗ്ദാനം എം.എൽ.എ നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കെ.പി.സി.സി യുടെ മിഷൻ 2025 ന്റെ ഭാഗമായി നടന്ന യോഗം കെ.പി.സി.സി. അംഗം വി.സെയ്തു മുഹമ്മത് തങ്ങൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് സെക്രട്ടറി എം.എ. നസീം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.അബ്ദുലത്തീഫ്, കെ.കെ.മുഹമ്മത് ഇക്ക്ബാൾ, പി.ഗഫൂർ കൂട്ടായി,എം.അബ്ദുൾ സലാം, എം.എ.ഷറഫുദ്ധീൻ എന്നിവർ പ്രസംഗിച്ചു.
വാർഡ് പ്രസിഡണ്ടായി എം. അബ്ദുൾ സലാമിനെ നെതിരഞ്ഞെടുത്തു. പുതുതായി പാർട്ടിയിലെക്ക് വന്നവർക്ക് വി.സെയ്തു മുഹമ്മത് തങ്ങൾ അംഗത്വം നൽകി.