കണ്ണൂര്‍: ഏഴിമലയില്‍ പിക്കപ്പ് വാനിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു. ഏഴിമല സ്വദേശികളായ ശോഭ, യശോദ എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.
റോഡരികില്‍ ജോലി ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട പിക്കപ്പ്വാന്‍ ഇവരുടെ ശരീരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നിയന്ത്രണം വിട്ട പിക്കപ്പ്വാന്‍ മരത്തിലിടിച്ചശേഷം തൊഴിലാളികളെ ഇടിച്ചിടുകയായിരുന്നു.