ദുബായ്: ഐപിഒ ഓഹരി വില പ്രഖ്യാപിച്ച് ലുലു ഗ്രുപ്പ്. ഒരു ഓഹരിക്ക് 1.94 ദിർഹം മുതൽ 2.04 ദിർഹം വരെ വില. അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിലാണ് ലുലു റീട്ടെയിൽ ഹോൾഡിങ് ലിസ്റ്റ് ചെയ്‌തിട്ടുള്ളത്.
ഓഹരി വിൽപനയിലൂടെ അഞ്ചു ബില്യൺ ദിർഹത്തിലേറെ ലുലു ഗ്രൂപ്പ് സമാഹരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐപിഒയിലൂടെ 25 ശതമാനം ഓഹരികളാണ് ഗ്രൂപ്പ് വിൽക്കുന്നത്. മൂന്നു ഘട്ടങ്ങളിലായി നവംബർ അഞ്ചു വരെ ഓഹരി വാങ്ങാം.
നവംബർ ആറിന് ഓഹരിയുടെ അന്തിമ വില പ്രഖ്യാപിക്കും. നിക്ഷേപക സ്ഥാപനങ്ങൾക്കും ചെറുകിട സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ഓഹരികൾ മാറ്റിവച്ചിട്ടുണ്ട്. ജിസിസിയിലെ ഏറ്റവും വലിയ ഹൈപർ മാർക്കറ്റ് ശൃംഖലയാണ് ലുലു ഗ്രൂപ്പ്.